തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തേയും മികച്ച ചിത്രമായ പെരുന്തച്ചന്റെ സംവിധായകൻ അജയൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാള നാടകവേദിയുടെ പെരുന്തച്ചനായ തോപ്പിൽ ഭാസിയുടെ മകനാണ് അജയൻ. അമ്മിണിയമ്മയാണ് മാതാവ്. ഭരതൻ, പത്മരാജൻ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ.സുഷമ. മക്കൾ: പാർവ്വതി, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച നടക്കും.