കൊച്ചി: സിനിമാ സംവിധായകനു ഭീഷണിയെന്നു പരാതി. അടുത്തിടെ പുറത്തിറങ്ങിയ “നല്ലവിശേഷം’ എന്ന ചിത്രത്തിന്റെ സംവിധായകൻ അജിതനാണു പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കോതമംഗലത്തെ തിയറ്ററിൽ സിനിമാ സംബന്ധമായ ആവശ്യങ്ങൾക്കു പോയി തിരികെ മുളന്തുരുത്തിയിലെ തുരുത്തിക്കരയിലുള്ള വീട്ടിലേക്കു വരവെ, ഒരു കൂട്ടമാളുകൾ വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അജിതൻ പറഞ്ഞു.
കഴിഞ്ഞ 25നാണ് അജിതൻ കഥയും സംവിധാനവും നിർവഹിച്ച ബിജു സോപാനം കേന്ദ്ര കഥാപാത്രമായി എത്തുന്ന നല്ല വിശേഷം സിനിമ തിയറ്ററുകളിലെത്തിയത്. പ്രകൃതി ചൂഷണങ്ങളും മണ്ണെടുക്കലുമാണു ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്ന വിഷയങ്ങൾ. മുളന്തുരുത്തി പ്രദേശത്തും ഇത്തരത്തിൽ മണ്ണെടുപ്പ് പ്രക്രിയകൾ നടക്കുന്നുണ്ട്.
ഇതിനു പിന്നിലുള്ളവരാണു തന്നെ ഭീഷണിപ്പെടുത്തിയവരെന്നു സംശയിക്കുന്നെന്നും മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അതിജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.