കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് പി. ബാലചന്ദ്രകുമാറിന് സമന്‍സ്. ഈ മാസം 12ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
നേരത്തെ, ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സിജെഎം കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു.
ദിലീപിന് മുഖ്യപ്രതി പള്‍സര്‍ സുനിയെ അടുത്തറിയാമെന്നും നടിയെ ആക്രമിച്ച വീഡിയോ ദിലീപ് കണ്ടിരുന്നുവെന്നും കൂറുമാറിയ സാക്ഷികളെ സ്വാധീനിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.