17 വര്‍ഷത്തെ ലിവിംഗ് ടുഗെദറിനു ശേഷം സംവിധായകന് ഹന്‍സല്‍ മേത്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.
സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മേത്ത പങ്കുവച്ചു.
‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്നേഹം എന്നെന്നും നിലനില്ക്കുന്നു”.ഹന്‍സല്‍ മേത്ത കുറിച്ചു.