സി​നി​മ​യി​ലെ സൗ​ഹൃ​ദ നിമിഷങ്ങൾ ആ സം​സ്‌​കാ​രം ന​ശി​പ്പി​ച്ചെന്ന് സംവിധായകൻ ഹരികുമാർ


കാ​ര​വ​ന്‍ സം​സ്‌​കാ​രം സി​നി​മ​യി​ല്‍ സൗ​ഹൃ​ദ നി​മി​ഷ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കി​യെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍. ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​മ്പോ​ഴാ​ണ് കാ​ര​വ​ന്‍ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ച് ഹ​രി​കു​മാ​ര്‍ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഷോ​ട്ട് ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍​ത​ന്നെ താ​ര​ങ്ങ​ള്‍ കാ​ര​വ​നി​ലേ​ക്കു പോ​കും. അ​ടു​ത്ത ഷോ​ട്ടി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് താ​ര​ങ്ങ​ള്‍ കാ​ര​വ​ന്‍ വി​ട്ടു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്.

ഷൂ​ട്ടി​ങ്ങി​നി​ട​യി​ലെ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യി​രി​ക്കു​ന്നു. മു​മ്പ്, ഷൂ​ട്ടി​ങ്ങി​നി​ട​യി​ലെ ഇ​ട​വേ​ള​ക​ള്‍ താ​ര​ങ്ങ​ളെ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് സം​സാ​രി​ക്കു​മാ​യി​രു​ന്നു.

നേ​ര​മ്പോ​ക്കു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല സം​ഭാ​ഷ​ണ​ത്തി​ന്റെ വി​ഷ​യ​ങ്ങ​ള്‍. സി​നി​മ, രാ​ഷ്ട്രീ​യം, സം​സ്‌​കാ​രം, സാ​ഹി​ത്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ച​ര്‍​ച്ച​യു​ണ്ടാ​കു​മാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ചി​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. ലൊ​ക്കേ​ഷ​നി​ല്‍ ഓ​രോ അ​ഭി​നേ​താ​ക്ക​ള്‍​ക്കും പ്ര​ത്യേ​കം കാ​ര​വാ​നു​ണ്ട്.

ഓ​രോ​രു​ത്ത​രം അ​വ​ര​വ​രു​ടെ ലോ​കം സൃ​ഷ്ടി​ച്ച് അ​തി​നു​ള്ളി​ലി​രി​ക്കു​ന്നു. ചി​ത്രീ​ക​ര​ണ സ​മ​യ​ത്തു​ള്ള മ​നോ​ഹ​ര​മാ​യ സൗ​ഹൃ​ദ​നി​മി​ഷ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​തു വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

സി​നി​മ​യി​ല്‍ ഒ​രു​പാ​ടു മാ​റ്റ​ങ്ങ​ള്‍ വ​ന്നി​രി​ക്കു​ന്നു. എ​ല്ലാ സി​നി​മ​ക​ളും കാ​ണു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്നും ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു. മി​ക​ച്ച സി​നി​മ​ക​ള്‍ കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ല ജൂ​റി​ക​ളി​ലും അം​ഗ​മാ​കു​ന്ന​ത്.

പു​തി​യ​കാ​ല സി​നി​മ​യി​ല്‍ ക​ഥ പ​റ​യു​ന്ന രീ​തി​യും അ​ഭി​ന​യ​ശൈ​ലി​യു​മെ​ല്ലാം ഒ​രു​പാ​ടു മാ​റി​യി​രി​ക്കു​ന്നു. ജോ​ഷി​യെ പോ​ലെ മ​റ്റു​ള്ള​വ​രും കാ​ലാ​നു​സൃ​ത​മാ​യ പു​തു​മ​ക​ള്‍ സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​ര​ണം.

സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ല്‍ ജോ​ഷി തി​ക​ച്ചും വ്യ​ത്യ​സ്ത​നാ​ണെ​ന്നും ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment