കളമശേരി: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവോത്ഥാന പരിപാടികളെ വിമർശിച്ച നടൻ ശ്രീനിവാസന് മറുപടിയുമായി സുഹൃത്തും സംവിധായകനുമായ കമൽ. നവോത്ഥാനം എന്നത് ചവനപ്രാശമല്ലെന്ന് ഇവര്‍ മനസ്സിലാക്കണമെന്നും കമല്‍ പറഞ്ഞു.
കളമശേരിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. ഉടനടി ഫലം കാണുന്നതല്ല സാംസ്കാരിക പ്രവർത്തനങ്ങൾ എന്ന് വ്യക്തമാക്കാനാണ് ചവനപ്രാശ പ്രയോഗം കമൽ നടത്തിയത്.
ചില സിനിമാ സുഹൃത്തുക്കള്‍ അരാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതിനെയും സംവിധായകന് കമല്‍ വിമര്‍ശിച്ചു. കിഴക്കമ്പലത്തെ ട്വന്റി -20 രാഷ്ട്രീയ പ്രസ്ഥാനത്തെ നടൻ ശ്രീനിവാസൻ ,സംവിധായകൻ സിദ്ദിഖ് എന്നിവർ പിന്തുണച്ചതിനോട് പ്രതികരിക്കുകയായിരുന്നു കമൽ.