പീഡന പരാതിയിൽ സംവിധായകൻ ലിജുവിന് വിലക്ക്; യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി ഡ​ബ്ല്യൂ​സി​സി


കൊ​ച്ചി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി സം​വി​ധാ​യ​ക​ൻ ലി​ജു കൃ​ഷ്ണ​ പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യിൽ അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത​താ​യി ഫെ​ഫ്ക.

പ​ട​വെ​ട്ട് എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ജു എ​ടു​ത്ത താ​ത്കാ​ലി​ക അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത​താ​യി ഫെ​ഫ്‍​ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ര​ൺ​ജി പ​ണി​ക്ക​റും സെ​ക്ര​ട്ട​റി ജി.​എ​സ്. വി​ജ​യ​നും വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മ​യി​ലെ വ​നി​ത പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ​സി​സി​യും രം​ഗ​ത്തെ​ത്തി.

കേ​സ് തീ​ർ​പ്പാ​ക്കു​ന്ന​തു​വ​രെ ലി​ജു​വി​നെ സി​നി​മ മേ​ഖ​ല​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ല്ലാ ഫി​ലിം ബോ​ഡി​ക​ളി​ലെ​യും അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡ​ബ്ല്യൂ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.

ലി​ജു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​ട​വെ​ട്ട്. നി​വി​ൻ പോ​ളി, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ന​ട​ൻ സ​ണ്ണി വെ​യി​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ലി​ജു അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

Related posts

Leave a Comment