നായിക നടിയുടെ കുളിമുറി രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. വീഡിയോ പ്രചരിപ്പിച്ച ചിത്രത്തിന്റെ സംവിധായകന്‍ പിടിയിലായിരുന്നു. ഭോജ്പുരി സംവിധായകന്‍ ഉപേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്.
ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ ധരിച്ചിരുന്ന ടവ്വല്‍ അഴിഞ്ഞുവീഴുകയും നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഫലം മേടിച്ചപ്പോള്‍ ആ നഗ്‌ന വിഡിയോ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടതായും നടി പറഞ്ഞു. സംവിധായകന്‍ ഉപേന്ദ്രകുമാര്‍ ഈ രംഗം നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ നഗ്‌നവീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.
എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് യുട്യൂബില്‍ പ്രചരിപ്പിച്ചത്. ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നല്‍കുകയായിരുന്നു. മൊബൈലിലാണ് ചിത്രം ഷൂട്ട് ചെയ്തിരുന്നത്. അതിനാലാണ് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതെന്നും പോലീസ് അറിയിച്ചു.