തന്റെ പുതിയ ചിത്രം മേര നാം ഷാജിയെ തകര്‍ക്കാന്‍ ഒരുകൂട്ടര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണവുമായി സംവിധായകന് നാദിര്‍ഷ രംഗത്ത്. ആദ്യ ഷോ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെ റിവ്യൂ എന്ന പേരില്‍ ഡീഗ്രേഡ് ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു എന്നും അതൊക്കെ റിപ്പോര്‍ട്ട് ചെയ്തുവെന്നും നാദിര്‍ഷ പറയുന്നു. പക്ഷെ സിനിമ കണ്ടവര്‍ മികച്ച അഭിപ്രായങ്ങള്‍ പറയുമ്പോളും ഇത് കാണാതെയാണ് ഇക്കൂട്ടര്‍ സിനിമയെ മോശം പറയുന്നത് എന്നാണ് സംവിധായകന് പറയുന്നത്.
ഇത്തരം തമാശപ്പടങ്ങളെ കീറിമുറിച്ച് വിമര്‍ശിക്കാന്‍ മാത്രം നോക്കിയാല്‍ കുറ്റങ്ങള്‍ കണ്ടേക്കാം, ഇത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കരുത്, സിനിമ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടപ്പെടുന്നുണ്ട് എന്ന് മേരാ നാം ഷാജിയിലെ നായകന് കൂടിയായ നടന് ബൈജു അവകാശപ്പെട്ടു. മേരാ നാം ഷാജി എന്ന പുതിയ സിനിമയെ ഒരുവിഭാഗം ചെറുപ്പക്കാരായ പ്രേക്ഷകര്‍ തരം താഴ്ത്താന്‍ ശ്രമിക്കുന്നുണ്ട്.
കുടുംബസദസ്സിന് ഇണങ്ങിയ വിഷയമാണ് മേരാ നാം ഷാജിയിലേത്. സൂപ്പര്‍താരങ്ങളുടെ സിനിമകളുമായി ഇതിനെ തുലനം ചെയ്യരുത് എന്നും മേരാ നാം ഷാജിയുടെ സൃഷ്ടാക്കള്‍ പറയുന്നു. നാദിര്‍ഷയോടൊപ്പം നടന് ബൈജു, നിര്‍മാതാവ് ബി. രാകേഷ്, സംഗീതസംവിധായകന് എമില്‍ മുഹമ്മദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.