സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ൻ; എംജിയുടെ കാര്യത്തിൽ തീരുമാനമായില്ല

 

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.

സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

ക​ഴി​ഞ്ഞ ആ​ഴ്ച്ച ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി ര​ഞ്ജി​ത്തി​നെ പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

അ​തേ​സ​മ​യം, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി എം.​ജി. ശ്രീ​കു​മാ​റി​നെ നി​യ​മി​ക്കാ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും എ​തി​ർ​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

ന​ടി കെ​പി​എ​സി ല​ളി​ത​യാ​ണ് നി​ല​വി​ൽ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ൺ.

Related posts

Leave a Comment