കോഴിക്കോട്: സംവിധായകന് രഞ്ജിത്തിനെതിരേ പ്രകൃതിവിരുദ്ധ പീഡനത്തിനു കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രഞ്ജിത്ത് തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് കോഴിക്കോട്ടുകാരനായ യുവാവ് ഇന്നെല പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ഐശ്വര്യ ഡോഗ്രെക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മാലൂര്‍കുന്ന് എആര്‍ ക്യാമ്പില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നഗ്നചിത്രം ഇലക്ട്രോണിക് മാധ്യമം വഴി അയച്ചുകൊടുത്തതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോഴിക്കോട്ട് സ്വകാര്യ സ്ഥാനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കാരണമാണ് രഞ്ജിത്തുമായി ബന്ധെപ്പട്ടതെന്ന് യുവാവ് മൊഴി നല്കി. 2012ല്‍ ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിലേക്ക് രഞ്ജിത്ത് വിളിപ്പിച്ചു. അവിടെ എത്തിയപ്പോള്‍ നഗ്നചിത്രം വേണമെന്നും അതൊരു നടിക്ക് അയച്ചുകൊടുക്കണമെന്നും പറഞ്ഞു.
നഗ്ന ചിത്രം പകര്‍ത്തി. നടിക്ക് ഇഷ്ടപ്പെട്ടതായി രഞ്ജിത്ത് പറഞ്ഞു. പിന്നീട് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് യുവാവ് അന്വേഷണ സംഘത്തോടു പറഞ്ഞു. രഞ്ജിത്തിനെതിരേ നടിയുടെ പരാതിയില്‍ മറ്റൊരു കേസ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു.