സിനിമയിലും ജീവിതത്തിലും ഒരുമിച്ച നിരവധി താരങ്ങളുണ്ട്. ഇത്തരത്തില്‍ സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തിയ താരങ്ങളായിരുന്നു ദിലീപും കാവ്യയും. 2016 നവംബര്‍ 25നായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.
ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടായിരുന്നു.
എന്നാല്‍ ദിലീപിന് പണ്ട് മുതലേ കാവ്യയോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്.
സിനിമയില്‍ മാത്രമുള്ള സംഘടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാല്‍ ജോസ് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാല്‍ ജോസ് പറയുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഷൂട്ടിംഗില്‍ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കള്‍ കാവ്യ ഉള്‍പ്പടെ ഉള്ള സ്ത്രീകളെ തെറി വിളിക്കുകയും ചെയ്തുവനും, സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ ദിലീപ് ഉള്‍പ്പടെ ഉള്ള സംഘം മദ്യപിച്ചു എത്തിയവരെ ഓടിച്ചിട്ട് അടിച്ചെന്നും അടി കൊണ്ട് മദ്യപാനികള്‍ ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചു കാണില്ലന്നും ലാല്‍ ജോസ് പറയുന്നു.
കാവ്യയ്ക്കും ദീലീപിനും തമ്മില്‍ പ്രണയം ഉണ്ടെന്ന് വര്‍ഷങ്ങളായി ഗോസിപ്പുകള്‍ എത്തിയിരുന്നു. ഒടുവില്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്.
ദിലീപിന്റെ മകളായ മീനാക്ഷിയും അതീവ സന്തോഷവതിയായിരുന്നു. അടുത്ത സുഹൃത്തുക്കളൊഴികെ മറ്റെല്ലാവരും വിവാഹദിവസമാണ് ഇവരുടെ ഒരുമിക്കലിനെക്കുറിച്ച് അറിഞ്ഞത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്.