സ്വന്തം ലേഖകൻ
തൃശൂർ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സ്വന്തം ലേഖകൻ
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ സി.സി.യുവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് സച്ചിദാനന്ദൻ എന്ന സച്ചി. 48 മുതൽ 72 മണിക്കൂർ നിരീക്ഷണത്തിലാണ് സച്ചിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെയാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതത്തെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.