ഒരുപാട് നാൾ സിദ്ദിഖ്-ലാൽ എന്നു കേട്ടുപരിചിതമായതിനു ശേഷം ഇരുവരും പിരിഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചത് ഞങ്ങൾ പിണങ്ങിപ്പിരിഞ്ഞു എന്നാണ് കരുതിയത്.
എന്നാൽ പിണങ്ങിപ്പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്. അങ്ങനെ വേർപിരിഞ്ഞതിനുശേഷം എന്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്ലർ.
ചിത്രത്തിൽ പക്ഷേ, ലാൽ ഒപ്പമുണ്ടായിരുന്നു. സംവിധാനമല്ല, നിർമാതാവായാണ് ലാൽ സിനിമയിൽ അന്ന് പങ്കാളിയായത്.
ഞങ്ങൾ സ്വതന്ത്രമായി സിനിമ ചെയ്തുതുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയത്. -സിദ്ദിഖ്