കീര്‍ത്തിക്ക് അഭിനയത്തില്‍ കഴിവുണ്ട് എന്ന കാര്യം ഞങ്ങള്‍ക്ക് അവളുടെ ചെറുപ്പത്തില്‍ത്തന്നെ മനസിലായിരുന്നു. കുബേരന് എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം.
കുബേരന്റെ ഷൂട്ടിംഗ് ഊട്ടിയിലായിരുന്നു. അന്ന് രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് ഒരുമിച്ച് നടക്കുന്നതുകൊണ്ട് ഞാന്‍ മറ്റൊരു സ്ഥലത്തായിരുന്നു.
ഷൂട്ട് ഉള്ളപ്പോള്‍ കീര്‍ത്തി രാവിലെ നാലു മണിക്കുതന്നെ എഴുന്നേല്ക്കും. മേക്കപ്പ് ബോക്സ് ഉള്‍പ്പെടെയെടുത്ത് സെറ്റിലേക്കു പോകാന്‍ തയാറായി നില്ക്കും.
അന്ന് അതൊക്കെ അപ്പപ്പോള്‍ രേവതി ഫോണ്‍ ചെയ്ത് എന്നെ അറിയിക്കും. അഭിനയത്തിനോടുള്ള അവളുടെ പാഷന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
പക്ഷേ അപ്പോഴും ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉണ്ടായിരുന്നു. ഒരുപാടു പേരുടെ അധ്വാനമാണ് സിനിമ. അവിടെ അവള് കാരണം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.
എന്നാല്‍ ഇപ്പോള്‍ എനിക്ക് അവളെക്കുറിച്ച് ഭയമില്ല. സിനിമയോടുള്ള അവളുടെ ഡെഡിക്കേഷനില്‍ എനിക്ക് അഭിമാനവുമുണ്ട്. -സുരേഷ് കുമാർ