ചെന്നൈ: സംവിധായകന് വിഘ്നേഷ് ശിവന്റെ പുതിയ ചിത്രത്തില്‍നിന്നു ഭാര്യയായ നയന്‍താരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. നായികയായി നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ജാന്‍വി കപൂര്‍ ആയിരിക്കും നായികയെന്നാണു സൂചന. ജാന്‍വി നായികയായാൽ അവരുടെ കോളിവുഡ് അരങ്ങേറ്റമായിരിക്കും വിഘ്നേഷ് ചിത്രം.
അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെയാണ് വിഘ്നേഷ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
കമല്‍ഹാസന്റെ രാജ്കമല് ഫിലിംസ് ആണ് സിനിമയുടെ നിർമാണമെന്നും വിവരമുണ്ട്. നയന്‍താരയുടെ കൂടിയ പ്രതിഫലവും അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവും കണക്കിലെടുത്ത് നിർമാതാക്കളുടെ തീരുമാനപ്രകാരമാണ് നയൻതാരയെ ഒഴിവാക്കിയതെന്നു പറയുന്നു.
ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേഷോ പ്രതികരിച്ചിട്ടില്ല.നയന്‍താരയും വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തിയ നാനും റൗഡി താന്‍ എന്ന ചിത്രമാണ് വിഘ്നേഷിന്റെ കരിയറിലെ ബ്രേക്ക് ത്രൂ.
അതിനുശേഷം വിഘ്നേഷും നയന്‍സും പ്രണയത്തിലാകുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.