ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് താരമാണെങ്കിലും തമിഴ് സിനിമയിലൂടെയാണ് പ്രിയങ്ക വെള്ളിത്തിരയിലെത്തുന്നത്.
പ്രിയങ്കയുടെ അദ്യ ചിത്രം ഇളയ ദളപതി വിജയ് നായകനായി 2001 പുറത്തിറങ്ങിയ തമിഴന് ആയിരുന്നു. എന്നാല്‍ പിന്നീട് ദി ഹീറോ ലവ് സ്റ്റോറി എ സ്പൈ എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു.
പിന്നീട് അന്ദാസ്, മുജെസെ ശാന്തി കരോഗേ, ബര്‍സാത്, യകീന്, കമീനേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഹോളിവുഡിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരം 2000 ല്‍ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോഴിതാ ചലച്ചിത്ര മേഖലയില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകന് തന്നോട് മോശമായി പെരുമാറി എന്നാണ് താരം പറയുന്നത്.
പാന്റ് മാറ്റി അടിവസ്ത്രം കാണിക്കാന്‍ ആയാല്‍ തന്നോട് ആവശ്യപ്പെട്ടു. താന്‍ അക്കാര്യം സംവിധായകനോട് ചോദിച്ചപ്പോള്‍ ആ കാര്യത്തില്‍ ആയാള്‍ ഒരു വിട്ടുവീഴ്ചയും നടത്തിയില്ലെന്നും താരം പറയുന്നു.
ഒരു ഇന്റിമേറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം. അടിവസ്ത്രം കാണിക്കാതെ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ താന്‍ ആ ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.
എന്നാല്‍ മറ്റൊരു സിനിമയുടെ ചിത്രികരണത്തിനിടയിലും ഈ സംവിധായകന് വന്ന് വീണ്ടും തന്നോട് മോശമായി സംസാരിച്ചു.
അയാളുടെ അത്തരം പെരുമാറ്റം കണ്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നിരുന്നു എന്നാല്‍ ആ സമയത്ത് സല്മാന് ഖാന് ആയിരുന്നു തന്നെ രക്ഷിച്ചതെന്നും താരം പറയുന്നു.