കാമുകന്മാരെ അടിക്കടി മാറ്റുന്നതില്‍ നയന്താരയ്ക്കു യാതൊരു ചമ്മലുമില്ല. പ്രഭുദേവയ്ക്കൊപ്പമുള്ള ഹോട്ട് പ്രണയത്തിനുശേഷം യുവസംവിധായകന് വിഘ്നേഷ് ശിവയാണ് നയന്‍സിന്റെ പുതിയ കാമുകന്. അടുത്തിടെ ഇരുവരും ഒരുമിച്ചു ചുറ്റിക്കറങ്ങുന്നതും ചുംബിക്കുന്നതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.
പക്ഷേ ഇതൊന്നുമല്ല ഇപ്പോഴത്തെ വാര്‍ത്ത. നയന്‍സിന്റെ പുതിയ പ്രണയം മൂലം കഷ്ടപ്പെടുന്ന സംവിധായകര്‍ നടിക്കെതിരേ തിരിഞ്ഞിരിക്കുകയാണത്രെ. പുതിയ സിനിമയെക്കുറിച്ചുള്ള കഥ കേള്‍ക്കാന്‍ നടി കാമുകനെയും ഒപ്പംകൂട്ടുന്നു. നയന്‍സിനു മാത്രം കഥ ഇഷ്ടപ്പെട്ടാല്‍ പോരാ. വിഷ്നേഷ് കൂടി ഓകെ പറയണമെന്നാണ് ഗ്ലാമര്‍ നടിയുടെ പക്ഷം. എന്നാല്‍, ഇതിനെതിരേ തമിഴിലെ സംവിധായകര്‍ ഒന്നിച്ചിരിക്കുകയാണ്. പ്രണയമൊക്കെ ആവാം, പക്ഷെ അത് തങ്ങളുടെ സിനിമയില്‍ ഇടപെട്ടുകൊണ്ടാവരുത് എന്ന് ചില സംവിധായകര്‍ നയന്‍താരയ്ക്ക് മുന്നറിയിപ്പ് നല്കിയെന്നു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുയുന്നു.
കഥ കേള്‍ക്കാന്‍ തോന്നിയ സമയത്താണ് നയനും കാമുകനും എത്തുന്നതത്രെ. കഥയിലെ തെറ്റുകള്‍ പറയുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും വിഘ്നേശ്. താരതമ്യേന ജൂണിയറായ വിഘ്നേശിന്റെ ഈ സ്വഭാവം പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. നയന്‍സിന്റെ പിണക്കേണ്ടെന്നു കരുതി പലരും സഹിക്കുകയാണത്രേ. അതേ സമയം നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയെ നായികയാക്കി വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അജിത്താണ് നായകന്. നയന്‍താര ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തോടെ നയന്‍സ്-വിഘ്നേശ് പ്രേമം ട്വിസ്റ്റിലെത്തുമെന്നാണ് കോടമ്പക്കത്തുനിന്നുള്ള റിപ്പോര്‍ട്ട്.