കൊല്ലം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ധാരണാപത്രമുണ്ടാക്കിയ കമ്പനി ഇഎംസിസി ഡയറക്ടറുടെ ആസ്തി 10000 രൂപ മാത്രം.
കുണ്ടറയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഷിജു എം. വർഗീസ് തെര. കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
ഇന്ത്യയിൽ മറ്റ് വസ്തുവകകളില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരിലുള്ള സ്വത്തുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന ചട്ടത്തിലാണ് ഷിജു വർഗീസ് സത്യവാങ്മൂലം നൽകിയത്.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ കമ്പനിയാണ് ഇഎംസിസി.
എന്നാൽ ഇതിനു പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും കേരള സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.