സഹായിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണമെന്ന് ഡിസ്കോ രവീന്ദ്രന്. ‘എല്ലാത്തിലും എന്നിലൊരു വിശ്വാസം മോഹന്‍ലാല്‍ തരുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി എനിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതിന് പിന്നിലെ പ്രധാന കാരണം അതാണ്. മോഹന്‍ലാല്‍ തരുന്ന പിന്തുണ നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറത്താണ്.
എന്റെ കൂടെ ലാല്‍ ഇല്ലായിരുന്നെങ്കില്‍ എനിക്കൊണ്ട് ഒന്നും സാധിക്കിലായിരുന്നു. ഇതൊന്നും ചുമ്മാ പറയുന്നതല്ല. എനിക്ക് അത് വ്യക്തമായി അറിയാം. ഞങ്ങള്‍ക്ക് വലിയ രാശിയാണ്. ഒരുമിച്ച് ചെയ്യുന്നതെല്ലാം വിജയകരമായിട്ടുണ്ട്. യു എ ഇയുടെ നാഷണല്‍ ഡെ പാലക്കാട് ചെയ്ത് ഞങ്ങള്‍ വന്‍ വിജയമാക്കി. എന്നെ അദ്ദേഹം മനസിലാക്കി എന്നുള്ളതാണ് ഈ ബന്ധത്തിന് കാരണം.
ഞാന്‍ അക്കാഡമിക്ക് ആയി നില്ക്കുന്നതില് പുള്ളിക്ക് വലിയ സ്നേഹമുണ്ട്. അത് അദ്ദേഹം തിരിച്ചറിയുക മാത്രമല്ല, എല്ലാവരോടും പറയുകയും ചെയ്യും. പുള്ളിക്ക് എല്ലാവരോടും സ്നേഹമാണ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു വ്യക്തിയാണ് മോഹന്‍ലാല്‍. എന്തോരം പെയിന്റിംഗ് ആണ് അദ്ദേഹം വാങ്ങിച്ച് കൂട്ടിയതെന്ന് അറിയുമോ. ഒരു മ്യൂസിയം ചെയ്യണമെന്ന് പറഞ്ഞ് ഇരിപ്പുണ്ട്. സിനിമ ചെയ്ത് പൈസ സമ്പാദിക്കണം എന്നുള്ളതല്ല പുള്ളിയുടെ ആഗ്രഹം. എന്നെക്കാള്‍ വലിയ ഡ്രീമർ ആയിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഞങ്ങളെ തമ്മില്‍ അടുപ്പിച്ചതിന്റെ ഒരു കാരണം അതും ആയിരിക്കാം’ എന്നും ഡിസ്കോ രവീന്ദ്രന് വ്യക്തമാക്കി.