ബോളിവുഡിലെ യുവതാരം ടൈഗർ ഷറോഫും യുവസുന്ദരി ദിഷ പഠാണിയും ഒരുമിച്ച് താമസം തുടങ്ങിയതായി ഗോസിപ്പ്. മുംബൈയിലെ ദിഷയുടെ അപ്പാർട്ട്മെന്റിലാണ് ഇപ്പോൾ ടൈഗറിന്റെ താമസമെന്നാണ് ഗോസിപ്പ്. ടൈഗർ ദിഷയോടൊപ്പം അപ്പാർട്ട്മെന്റിൽ മിക്ക ദിവസങ്ങളിലും വരാറുണ്ടത്രേ. എന്നാൽ തങ്ങളുടെ മകൻ തങ്ങളോടൊപ്പമാണ് താമസിക്കുന്നതെന്നാണ് ഗോസിപ്പിനു മറുപടിയായി ടൈഗറിന്റെ അച്ഛനും ബോളിവുഡിലെ മുൻകാല നായകനുമായ ജാക്കി ഷറോഫ് പറയുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ദിഷയും ടൈഗറും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനയിൽ പുരോഗമിക്കുകയാണ്. അഹമ്മദ് ഖാന്റെ ബാഗി 2വിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒരുമിച്ചാണ് നടക്കുന്നതെന്നും ഇവർക്കിടയിലെ സൗഹൃദം ചിത്രത്തിനു നല്ലൊരു കെമിസ്ട്രി ഉണ്ടാക്കുന്നുണ്ടെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു.
ടൈഗറും ദിഷയും നീന്തൽവേഷത്തിൽ നീന്തൽകുളത്തിൽ നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ടൈഗർ തന്നെ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. സാജിദ് നദിയത്വാല നിർമിക്കുന്ന ചിത്രം അടുത്തവർഷം ഏപ്രിൽ 27ന് പ്രദർശനത്തിനെത്തും.