ന്യൂഡൽഹി: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
അഭിപ്രായ സ്വതന്ത്രം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ പേടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നും രാഹുല്‍ വിമർശിച്ചു. നിരായുധയായ പെൺകുട്ടിയെ തോക്കേന്തിയവർ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വിമർശനം നടത്തി.
ഗ്രേറ്റ ടൂള്‍ കിറ്റ് കേസിലാണ് ദിഷ രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റ് ട്വീറ്റാണ് കേസിന് ആധാരം.
കര്‍ഷക സമരങ്ങളെ പിന്തുണയ്ക്കുന്നവര്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനായാണെന്നാണ് പോലീസിന്റെ വാദം. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.