കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ അവയില്‍ പലതും ബോളിവുഡില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയതാണെന്ന് തോന്നാറുണ്ടെന്ന് ചലച്ചിത്രതാരം ദിഷ പഠാണി. അനിമേഷൻ ചിത്രങ്ങളോടും കൊറിയന്‍ സിനിമകളോടുമുള്ള തന്റെ ഇഷ്ടത്തേക്കുറിച്ച് ഒരു വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിഷ.
കൊറിയന്‍ ഫിലിം മേക്കിംഗും സീരീസുകളും അതിലെ റൊമാന്‍സുമെല്ലാം ഗംഭീരമാണ്. കൊറിയന്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ അവയില്‍ ഒരുപാടെണ്ണം ബോളിവുഡില്‍ നിന്നെടുത്തതാണെന്ന് തോന്നാറുണ്ട്. അവരുടെ മ്യൂസിക്കും ഫാഷനും സംസ്കാരവുമെല്ലാം വളരെ ഇഷ്ടമാണ്, താരം പറയുന്നു.
കുട്ടിയായിരിക്കെ അനിമേഷൻ ചിത്രങ്ങളില്‍ ആകൃഷ്ടയായി അവ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതിലെ കഥകളും അവതരണരീതിയും എല്ലാം ആകര്‍ഷണീയമാണെന്നും ദിഷ അഭിപ്രായപ്പെട്ടു.ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു സിനിമ ചെയ്യാറുള്ളൂവെന്നും പറഞ്ഞ ദിഷ, ഏറ്റവും പുതിയ ചിത്രമായ കങ്കുവയില്‍ ജോലിചെയ്യാനായത് മനോഹരമായ അനുഭവമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
നവംബര്‍ 14-നാണ് സൂര്യനായകനായ കങ്കുവ റിലീസ് ചെയ്തത്. അക്ഷയ്കുമാറിന്റെ വെല്‍കം ടു ദ ജംഗിള്‍ അലോങ്സൈഡ് ആണ് ദിഷ പാഠാണിയുടെ വരാനിരിക്കുന്ന ചിത്രം.