മിക്ക ആളുകളും ഭക്ഷണം പാകം ചെയ്യാൻ പരമ്പരാഗത രീതികൾ ഉപയോഗിക്കുമ്പോൾ ചിലർ അവരുടെ പാചക പരീക്ഷണങ്ങളിൽ വ്യത്യസ്തത പുലർത്താൻ ഇഷ്ടപ്പെടുന്നു. ഓൺലൈനിൽ തരംഗമായിക്കൊണ്ടിരിക്കുന്ന അത്തരം ഒരു പ്രവണതയാണ് ‘ഡിഷ്വാഷർ സാൽമൺ’.
പേര് സൂചിപ്പിക്കുന്നത് പോലെ പാത്രങ്ങൾ വൃത്തിയാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളിൽ സാൽമൺ പാചകം ചെയ്യുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഈ ട്രെൻഡ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടുകയും ഇത് വീണ്ടും വൈറലാവുകയും ചെയ്തിരിക്കുകയാണ്.
പല ഭക്ഷണ പ്രേമികളും ഈ പാചകത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുമ്പോൾ, ചിലർ അതിന്റെ തനതായ സമീപനത്തെ പ്രശംസിക്കുന്നു. @tastesdelish എന്ന ഇൻസ്റ്റാഗ്രാമം പേജിൽ പങ്കിട്ട വീഡിയോയിൽ അലുമിനിയം ഫോയിൽ ഷീറ്റ് എടുത്ത് അതിൽ നാരങ്ങ കഷ്ണങ്ങൾ വെച്ചാണ് പാചകം ആരംഭിക്കുന്നത്.
ഫോയിൽ ഷീറ്റിന് മുകളിലേക്ക് സാൽമൺ വയ്ക്കുന്നു. തുടർന്ന്സാൽമണിന് മുകളിൽ കുറച്ച് നാരങ്ങ കഷ്ണങ്ങൾ ഇട്ടു. ഇലകളും വെളുത്തുള്ളിയും വെണ്ണയും അതിന് മുകളിലേക്ക് വയ്ക്കുന്നു. അടുത്തതായി അലൂമിനിയം ഫോയിലിൽ മുറുകെ പൊതിഞ്ഞ് വിടവുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് മുമ്പ് അവൾ മത്സ്യത്തെ ഉപ്പും കുരുമുളകും ചേർത്ത് താളിച്ചു.
പൊതിഞ്ഞ സാൽമൺ പാക്കറ്റ് പിന്നീട് ഡിഷ്വാഷറിന്റെ മുകളിലെ റാക്കിൽ സ്ഥാപിക്കുന്നു. അവിടെ ചൂടുവെള്ളവും ചൂടാക്കിയ ഉണങ്ങിയ ക്രമീകരണങ്ങളും ഉപയോഗിച്ച് ഒരു പൂർണ്ണ സൈക്കിളിനു വിധേയമാകുന്നു. വീഡിയോയിലെ സ്ത്രീ പറയുന്നതനുസരിച്ച് 145 ഡിഗ്രി ഫാരൻഹീറ്റിൽ പാചകം ചെയ്യുന്നു.
വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഇതുവരെ 342K വ്യൂസ് ലഭിച്ചു. എന്നാൽ ഇത് മറ്റ് പ്ലാറ്റ്ഫോമുകളിലും വൈറലായിട്ടുണ്ട്. ‘വിചിത്രമായി തോന്നുന്നു, എന്നാൽ അതേ സമയം ആരോഗ്യമുള്ളതായി തോന്നുന്നു’. ഞാൻ തീർച്ചയായും ഇത് ചെയ്യും,അയ്യോ…. വെള്ളവും കറന്റും പാഴാക്കാൻ എത്ര നല്ല വഴി’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക