കൊരട്ടി: വാപ്പറന്പിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. നെല്ലിപ്പിള്ളി ബേബി മകൻ ഡീസണ് (23) ആണ് മരിച്ചത്. ഇന്നുരാവിലെ 8.30നാണ് അപകടം. ചാലക്കുടിയിൽ നിന്നും വെസ്റ്റ് കൊരട്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് വാപ്പറന്പിൽ വളവിൽ നിർത്തി ആളുകളെ കയറ്റുകയായിരുന്നു. പുറകെ ബൈക്കിൽ വന്ന ഡീസൺ പെട്ടെന്ന് ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് ബസിന്റെ അടിയിലേക്കും പോയി.
റോഡിലേക്ക് തെറിച്ചുവീണപ്പോഴുണ്ടായ പരിക്കാണ് മരണകാരണം. ഗൾഫിലായിരുന്ന ഡീസൺ അവിടുത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് കുറച്ച് നാളുകളെ ആയുള്ളു. അമ്മ: ജോളി. സഹോദരൻ: ഡെയ്മി. കൊരട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.