ജി​ല്ലാ കി​ഡ്‌​സ് അ​ത്​ല​റ്റി​ക് മീ​റ്റ് ; കോ​ട്ട​യം എം​ഡി സെ​മി​നാ​രി എ​ല്‍പി​എ​സ്‌ ഓ​വ​റോ​ള്‍ ജേ​താ​ക്ക​ള്‍

പാ​ലാ: മൂ​ന്നാ​മ​ത് കോ​ട്ട​യം ജി​ല്ലാ കി​ഡ്‌​സ് അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റ് പാ​ലാ അ​ല്‍ഫോ​ന്‍സാ കോ​ള​ജി​ല്‍ ന​ട​ന്നു. അ​ഞ്ച് മു​ത​ല്‍ 12 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കാ​യി മൂ​ന്ന് ഗ്രൂ​പ്പു​ക​ളി​ലാ​യി ലെ​വ​ല്‍ വ​ണ്‍, ലെ​വ​ല്‍ ടു, ​ലെ​വ​ല്‍ ത്രീ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.

300 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ട്ട​യം എം​ഡി സെ​മി​നാ​രി എ​ല്‍പി സ്കൂ​ൾ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. ഗ​വ​ണ്‍മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഇ​ട​ക്കു​ന്നം 131 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും 127 പോ​യി​ന്‍റു​മാ​യി ഹോ​ളി ഫാ​മി​ലി യു​പി​എ​സ് ഇ​ഞ്ചി​യാ​നി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ല്‍ഫോ​ന്‍സാ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. ഷാ​ജി ജോ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ര സ​മ്മാ​ന ദാ​നം നി​ര്‍വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഡോ. ​ത​ങ്ക​ച്ച​ന്‍ മാ​ത്യു, ഡോ. ​സി​നി തോ​മ​സ്, റോ​യി സ്‌​ക​റി​യ, വി.​സി. അ​ല​ക്‌​സ്, റോ​ഷ​ന്‍ ഐ​സ​ക് ജോ​ണ്‍, കെ.​എം. സു​ധീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment