ചാലക്കുടി: ആഘോഷത്തിനു അലങ്കാരമായി സ്ഥാപിച്ച മനുഷ്യരൂപം അപകടങ്ങൾക്കു കാരണമായി മാറുന്നു. ജനതിരക്കേറിയ സൗത്ത് ജംഗ്ഷനിലാണ് ഡിവൈഡറിൽ 15 അടിയോളം ഉയരത്തിലുള്ള മനുഷ്യരൂപം അലങ്കരിച്ച് വെച്ചിരിക്കുന്നത്. എന്നാൽ റോഡിന്റെ രണ്ടുഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങൾക്കും മറ്റും എതിരെനിന്നും വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാത്ത വിധത്തിൽ മറയായി മാറിയിരിക്കയാണ് മനുഷ്യരൂപം.
മാസങ്ങൾക്കുമുന്പാണ് ഇത് സ്ഥാപിച്ചത്. ആരാണ് ഇത് സ്ഥാപിച്ചതെന്നുപോലും ആർക്കും അറിയില്ല. ആഘോഷം കഴിഞ്ഞിട്ട് ഇത് മാറ്റാൻ ആരും വന്നില്ല. ഫ്ളക്സ് ബോർഡോ മറ്റോ ആയിരുന്നുവെങ്കിൽ ആരെങ്കിലും കൊണ്ടുപോകുമായിരുന്നു.
എന്നാൽ, ഒരു ഉപകാരത്തിലും കൊള്ളിക്കാൻ കഴിയാത്ത ഈ രൂപത്തെ ആർക്കും വേണ്ട. ഇവിടെ മനുഷ്യരൂപംമൂലം അപകടം പതിവായി മാറിയതോടെ മനുഷ്യരൂപം പോലീസിനു തലവേദനയായി മാറിയിരിക്കയാണ്. എന്തായാലും ആരെങ്കിലും ഇത് മാറ്റിയേ തീരൂ. അല്ലെങ്കിൽ അപകടങ്ങൾ പതിവായി മാറും.