പ്ര​ണ​യ അ​ഭ്യ​ർ​ഥ​ന പെ​ണ്‍​കു​ട്ടി നി​രാ​ക​രിച്ചു! ​വി​ദ്യാ​ർ​ഥി​നി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…

കു​മ​ര​കം: പ​തി​ന​ഞ്ചുകാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ.

കു​മ​ര​കം അ​പ്സ​ര ജം​ഗ്ഷ​നു സ​മീ​പം അ​ത്തി​ക്ക​ളം വീ​ട്ടി​ൽ ദി​വി​ൻ ലാ​ൽ (22) നെ ​യാ​ണ് കു​മ​ര​കം എ​സ്ഐ വി. ​സു​രേ​ഷി​ന്‍റെ നേൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​ന്നു രാ​വി​ലെ കോ​ട്ട​യം തി​രു​വാ​ർ​പ്പി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 6.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ജെ​ട്ടി പാ​ല​ത്തി​ന്‍റെ ഇ​റ​ക്ക​ത്തി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം വ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​ക്ക് ദി​വി​ൻ ലാ​ൽ ക​ട​ന്നു​പി​ടി​ക്കു​ക​യും ക​ത്തി​കാ​ട്ടി ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ കു​ട്ടി​ക്കും പ​രു​ക്കേ​റ്റി​രു​ന്നു.

മ​ദ്യ​യ​ത്തി​നും ക​ഞ്ചാ​വി​നും അ​ടി​മ​യാ​യ പ്ര​തി​യു​ടെ പ്ര​ണ​യ അ​ഭ്യ​ർ​ഥ​ന പെ​ണ്‍​കു​ട്ടി നി​രാ​ക​രി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment