ക​ല്യാ​ണം മാ​ത്ര​മ​ല്ല വി​വാ​ഹ മോ​ച​ന​വും ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്; വൈ​റ​ലാ​യി യു​വ​തി​യു​ടെ ഡി​വോ​ഴ്സ് ഡാ​ൻ​സ് പാ​ർ​ട്ടി

ഗം​ഭീ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട് കൂ​ടി​യാ​കും ക​ല്യാ​ണ പാ​ർ​ട്ടി​ക​ളൊ​ക്കെ ന​ട​ക്കു​ന്ന​ത്. സ്ഥ​ല​ങ്ങ​ൾ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ആ​ചാ​ര​ങ്ങ​ൾ​ക്കും വ്യ​ത്യാ​സം സം​ഭ​വി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വി​വാ​ഹ മോ​ച​നം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​മ് ഒ​രു യു​വ​തി. ഞെ​ട്ട​ണ്ട, സ​ത്യ​മാ​ണ് പ​റ​ഞ്ഞ​ത്.

പാ​ക്കി​സ്ഥാ​നി യു​വ​തി​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം വി​വാ​ഹ മോ​ച​ന പാ​ർ​ട്ടി ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.
ബോ​ളി​വു​ഡി​ലെ ജ​ന​പ്രി​യ ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം പ​ർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള ലെ​ഹം​ഗ ധ​രി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന യു​വ​തി​യെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​തി​നു പു​റ​കി​ലാ​യി ചു​മ​രി​ല്‍ വ​ലി​യ അ​ക്ഷ​ര​ങ്ങ​ളി​ല്‍ ‘വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ’ എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ ‘ഡി​വോ​ഴ്സ് മു​ബാ​റ​ക്’ എ​ന്നെ​ഴു​തി​യ ബ​ലൂ​ണു​ക​ളും അ​ല​ങ്കാ​ര​ങ്ങ​ളാ​യി തൂ​ക്കി​യി​ട്ടു​ണ്ട്. ഹാ​രി​സ് റാ​സ എ​ന്ന എ​ക്സ് ഹാ​ന്‍റി​ലി​ല്‍ നി​ന്നു​മാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment