സേവ് ദ ഡേറ്റും വളകാപ്പും മഞ്ഞൾ കല്യാണവുമൊക്കെ ആഘോഷിക്കുന്ന സമയത്ത് തന്റെ വിവാഹ മോചന ചടങ്ങ് ആഘോഷമാക്കി വ്യത്യസ്തത പുലർത്തുകയാണ് ഒരു യുവാവ്. ഹരിയാന സ്വദേശിയായ മഞ്ജീത് എന്ന യുവാവ് ആണ് തന്റെ ഡിവോഴ്സ് പാർട്ടി ജോറാക്കിയത്.
2020 -ലാണ് മഞ്ജീത് കോമൾ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്. എന്നാൽ പരസ്പരം ഒത്തു പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിഞ്ഞു. ആഘോഷമാക്കി കല്യാണം കഴിച്ച താൻ എന്തുകൊണ്ട് വിവാഹ മോചനവും ആഘോഷമാക്കുന്നില്ലന്ന ചിന്തയിലാണ് മഞ്ജിത് ഡിവോഴ്സ് പാർട്ടി കൂടി നടത്തിയത്.
വിവാഹ മോചന പാര്‍ട്ടി നടക്കുന്ന വേദിയില്‍ തന്റെ വിവാഹ ഫോട്ടോ, വിവാഹ തീയതി, വിവാഹ മോചന തീയതി എന്നിവ ഉൾപ്പെടുത്തി ഒരു പോസ്റ്ററും മഞ്ജീത് പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം തന്റെ മുന്‍ഭാര്യയുടെ ഒരു രൂപവും അദ്ദേഹം പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ഈ മോഡലിനൊപ്പമുള്ള മഞ്ജീതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
എന്തായാലും യുവാവിന്റെ ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സഹോദരാ, മനസിലുള്ള സങ്കടം നിങ്ങളുടെ മുഖം വിളിച്ചോതുന്നു എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. വേഗം പഴയ പോലെ ജീവിതത്തിലേക്ക് മടങ്ങി വരൂ, ഇന്നീ സമയവും കടന്നു പോകുമെന്നും ചിലർ അഭിപ്രായപ്പെട്ടു.
ട്ടി നടക്കുന്ന വേദിയില്‍ തന്റെ വിവാഹ ഫോട്ടോ, വിവാഹ തീയതി, വിവാഹ മോചന തീയതി എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പോസ്റ്ററും മഞ്ജീത് പ്രദര്‍ശിപ്പിച്ചിരുന്നു.