വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവിനെ തീവച്ചുകൊല്ലാന്‍ ശ്രമം; ഗുരുതര പരിക്കേറ്റ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

pkd-ladyകോയമ്പത്തൂര്‍: വിവാഹമോചനം ആവശ്യപ്പെട്ടതില്‍ രോഷാകുലയായ ഭാര്യ ഭര്‍ത്താവിനെ തീവച്ചുകൊല്ലാന്‍ ശ്രമിച്ചെന്നു പരാതി. പീളമേട് വിളാങ്കുറിച്ചി രാമചന്ദ്രനെയാണ് ഭാര്യ സുമതി കൊല്ലാന്‍ ശ്രമിച്ചത്. സംശയരോഗിയായ രാമചന്ദ്രനും സുമതിയുമായി കുടുംബവഴക്ക് പതിവായിരുന്നു.ഇതേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനായ രാമചന്ദ്രനും സുമതിയും പിരിഞ്ഞു കഴിയുകയായിരുന്നു.

രണ്ടുദിവസംമുമ്പ് രാമചന്ദ്രന്‍ വിവാഹമോചനത്തിനുള്ള നോട്ടീസ് അയച്ചിരുന്നു. ഇതില്‍ കുപിതയായ സുമതി പുലര്‍ച്ചെ രാമചന്ദ്രന്റെ വീട്ടിലേക്കു വരികയും ഉറങ്ങിക്കിടക്കുന്ന രാമചന്ദ്രന്റെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. പിന്നീട് സുമതി അവിടെനിന്നും രക്ഷപ്പെട്ടു.ഇയാളുടെ ശബ്ദംകേട്ട് അയല്‍വാസികളെത്തി ഗുരുതരാവസ്ഥയിലായ രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചു. സുമതി പിന്നീട് പോലീസിനു കീഴടങ്ങി.

Related posts