ചെന്നൈ: രജനികാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹ മോചിതയാകുന്നു. അശ്വിന് രാംകുമാറുമായുള്ള ബന്ധം തുടരാനാവില്ലെന്നു കാണിച്ച് ചെന്നൈയിലെ കുടുംബ കോടതിയില്‍ സൗന്ദര്യ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. സൗന്ദര്യയും അശ്വിനും ഒരു വര്‍ഷമായി പിരിഞ്ഞു ജീവിക്കുകയാണ്.നേരത്തെ, വിവാഹമോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സൗന്ദര്യ സ്ഥിരീകരിച്ചിരുന്നു. വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ശരിയാണ്. ഒരു വര്‍ഷമായി തമ്മില്‍ പിരിഞ്ഞാണ് ജീവിക്കുന്നത്. വിവാഹമോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സൗന്ദര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു.
രജനികാന്തിന്റെ മകള്‍ വിവാഹ മോചിതയാകുന്നു ; അശ്വിന് രാംകുമാറുമായുള്ള ബന്ധം തുടരാനാവില്ലെന്നു കാണിച്ച് ചെന്നൈയിലെ കുടുംബ കോടതിയില്‍ സൗന്ദര്യ വിവാഹമോചന കേസ് ഫയല്‍ ചെയ്തു
