കണ്ണൂർ: വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞു യുവതിയെ കൂട്ടികൊണ്ടുവന്ന് ഭർത്താവും സുഹൃത്തും ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
പരിയാരം സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിനും കണ്ടാൽ അറിയാവുന്ന ഒരാൾക്കുമെതിരേ കണ്ണൂർ വനിതാ പോലീസ് ആണു കേസെടുത്തത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയും ഭർത്താവും തമ്മിൽ വിവാഹമോചനക്കേസ് നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കണ്ണൂരിലേക്കു കൂട്ടിക്കൊണ്ടു വന്നത്.
തുടർന്ന് ഇരുവരും തമ്മിൽ സംസാരിച്ചു രമ്യതയിലാകുകയും കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയുമായിരുന്നു.
തുടർന്ന് ഭർത്താവ് ആരെയോ ഫോണിൽ വിളിക്കുകയും ഒരാൾ വരികയും തന്നെ പീഡിപ്പിക്കുകയുമായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഡ്രൈവറായ ഭർത്താവ് ഇപ്പോൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.