ആമിര്‍ ഖാന്‍ ചിത്രം ദംഗലിന് പിന്നില്‍ മലയാളി യുവതി? ദിവ്യ റാവു എങ്ങനെ ദംഗലിന്റെ ഭാഗമായി? ദിവ്യയെ ദംഗലിലേയ്ക്ക് നയിച്ചത് എന്തെന്നറിയാം!

iiറെക്കോഡുകളെ ഒന്നൊന്നായി ഭേദിച്ച്. മുന്നേറുകയാണ് ആമിര്‍ ഖാന്‍ ചിത്രമായ ദംഗല്‍. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങാന്‍ കാരണമായത് ഒരു മലയാളി ആണെന്ന് അത്ര പേര്‍ക്കറിയാം. അതെ. ദംഗല്‍ സിനിമയേക്കുറിച്ചുള്ള ആശയം ആദ്യം പിറന്നത് ദിവ്യ റാവു എന്ന മലയാളി യുവതിയുടെ തലയിലാണ്.

2012ല്‍ വന്ന ഒരു പത്ര വാര്‍ത്തയാണ് ദിവ്യയെ ദംഗല്‍ എന്ന സിനിമയിലേക്കു നയിച്ചത്. തന്റെ പെണ്‍മക്കളെ ഗുസ്തിയില്‍ ലോകോത്തര ചാമ്പ്യന്‍മാരാക്കാന്‍ പരിശീലനം നല്‍കിയ മഹാവീര്‍ സിംഗ്  എന്ന പിതാവിനെ കുറിച്ചു വന്ന ആ വാര്‍ത്ത അന്ന് ഡിസ്‌നിയുടെ ക്രിയേറ്റീവ് ടീമിന്റെ ഭാഗമായിരുന്ന ദിവ്യ, സിദ്ധാര്‍ഥ് റോയ് കപൂറിന്റെയും മറ്റ് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് ദിവ്യ ഉള്‍പ്പെടുന്ന ടീം ആശയവുമായി സംവിധായകന്‍ നിതേഷ് തിവാരിയെ സമീപിച്ചത്. തുടര്‍ന്ന് ആമീര്‍ ഖാനും ചിത്രത്തിന്റെ ഭാഗമായി.

യഥാര്‍ഥ സംഭവം സിനിമയാക്കുന്നതു കൊണ്ടുതന്നെ എല്ലാ വിവരങ്ങളും സൂക്ഷ്മമായി പരിശോധന നടത്തി. പിന്നീടാണ് പട്യാലയിലെത്തി മഹാവീര്‍ സിംഗിനെയും കുടുംബത്തെയും കണ്ട് സിനിമ ചെയ്യാന്‍ അനുവാദം വാങ്ങിയത്. തുടര്‍ന്നിങ്ങോട്ട് സിനിമയുടെ കഥയ്‌ക്കൊപ്പം എല്ലാ ഘട്ടങ്ങളിലും ദിവ്യയുടെ സംഭാവനയുണ്ടായിരുന്നു. ദിവ്യ ആദ്യമായി ഭാഗഭാക്കായ സിനിമയാണ് ദംഗല്‍. ആദ്യ സിനിമ ചരിത്ര വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ദിവ്യ.

iutyuy

ആമിര്‍ ഖാനൊപ്പം ജോലി ചെയതതിനെ സ്വപ്‌ന തുല്യമെന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. ആമിര്‍ വളരെ ജനകീയനായ വ്യക്തിയാണ്. അദ്ദേഹമില്ലാതെ ഈ സിനിമ ഉണ്ടാകില്ലായിരുന്നു. കഴിവും ആത്മവിശ്വാസവും ഉള്ളവര്‍ക്ക് അവസരം നല്‍കാന്‍ അദ്ദേഹത്തിനു മടിയില്ല. ദിവ്യ പറഞ്ഞു.

മലയാളിയാണെങ്കിലും ദിവ്യ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ഇപ്പോള്‍ ഗ്ലോബല്‍ പ്രൊഡക്ഷന്‍ ടീമിനൊപ്പം ഫ്രീലാന്‍സറായി ജോലി ചെയ്യുന്ന ദിവ്യ തന്റെ ആദ്യ സിനിമ ചരിത്രം കുറിച്ചതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചു. ഒരു യോഗ പരിശീലക കൂടിയായ ദിവ്യ അഷ്ടാംഗ വിന്യാസ യോഗയില്‍ മൈസുരുവില്‍ നിന്നുമാണ് പരിശീലനം നേടിയത്.

Related posts