നടി,അവതാരക,ആര്ജെ എന്നീ നിലകളില് പ്രശസ്തയാണ് ഡിഡി നീലകണ്ഠന് എന്ന പേരിലറിയപ്പെടുന്ന ദിവ്യ ദര്ശിനി.
1999ല് മുതലാണ് ദിവ്യ അവതാരക എന്ന നിലയില് സജീവമാകുന്നത്. 1990 ല് ജയറാം നായകനായി പുറത്തിറങ്ങിയ ശുഭയാത്ര എന്ന സിനിമയില് ബാലതാരമായി താരം അഭിനയം ആരംഭിക്കുന്നത്.
ജയറാം തന്നെ നായകനായി പുറത്തിറങ്ങിയ ജൂലി ഗണപതി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറി.സിനിമയിലും സീരിയലിലും പ്രധാനവേഷങ്ങള് കൈകാര്യം ചെയ്യാന് താരത്തിന് ഇതിനോടകം തന്നെ സാധിച്ചു.
ഇപ്പോള് സൗത്ത് ഇന്ത്യയില് അറിയപ്പെടുന്ന അവതാരകയാണ് താരം. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്സ്റ്റാഗ്രാമില് മാത്രം രണ്ട് മില്യണ് ആരാധകര് താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
ടെലിവിഷന് രംഗത്ത് സജീവമായ താരം ഒരുപാട് റിയാലിറ്റിഷോകള് ഹോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമ-ടെലിവിഷന് മേഖലകളില് താരത്തിന് നിരവധി ആരാധകരുമുണ്ട്.
ട്വിറ്ററില് ആരാധകരും ആയുള്ള ചോദ്യോത്തര വേളയില് ദിവ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകള് ആണ് ഇപ്പോള് ആരാധകര്ക്കിടയില് തരംഗമായി പ്രചരിക്കുന്നത്. താരത്തോട് തന്റെ രണ്ടാമത്തെ പ്രണയത്തെ കുറിച്ചാണ് ആരാധകര് ചോദിച്ചത്.
ജീവിതത്തില് ആദ്യ പ്രണയം, രണ്ടാമത്തെ പ്രണയം എന്നൊന്നും ഇല്ല. അത് സിനിമകളില് മാത്രമേ കാണാന് സാധിക്കുകയുള്ളു എന്നും ഒന്നിലധികം തവണ പ്രണയം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും ജീവിതത്തിന്റെ ഭാഗമാണ് എന്നും ആണ് താരം ആധാര് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
ഒരു വ്യക്തി ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാല് നാലോ അഞ്ചോ തവണ പ്രണയം നടക്കുന്നതില് കുഴപ്പമില്ല എന്നും താരം കൂട്ടിച്ചേര്ത്തു പറഞ്ഞു