ഞങ്ങളുടെ സിനിമയ്ക്കു ‘എ’ സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു; ആഭാസത്തിലെ നടിയുടെ വെട്ടിത്തുറന്നുള്ള പറച്ചില്‍ വൈറലാകുന്നു

സുരാജ് വെഞ്ഞാറമ്മൂട്, റിമാ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ആഭാസം’ എന്ന സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. ഈ ആഴ്ച സിനിമ റിലീസിനൊരുങ്ങുമ്പോഴാണ് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യ കത്തിവെപ്പ് നടത്തിയെന്ന ആരോപണമുയരുന്നത്. അവര്‍ പറയുന്ന ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് ബോര്‍ഡ് അറിയിച്ചതെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിന് തങ്ങള്‍ തയ്യാറല്ലെന്നുമാണ് ആഭാസം ടീം പറയുന്നത്. ശ്രീനാരായണ ഗുരുവിന്റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യമെന്നും അണിയറക്കാര്‍ കുറ്റപ്പെടുത്തി.

ചിത്രത്തിലെ താരമായ ദിവ്യ ഗോപിനാഥ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.”ഒരുപാട് പേരുടെ ഒരുപാട് നാളത്തെ വര്‍ക്കിനും പൈസയ്ക്കും ഒന്നും ഒരു വിലയും ഇല്ലാത്ത രീതിയില്‍ ആണിവര്‍ കാലിന്റെ മോളില്‍ കാലും കേറ്റി വച്ച് അവിടെ കട്ട് ചെയ്യ് ഇവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയുമ്പോള്‍ ഈ അഹങ്കാരവും അധികാരവും കാണിക്കാനുള്ള അവകാശം ആരാണിവര്‍ക്ക് കൊടുക്കുന്നത്.” ഈ അഹങ്കാരത്തിനൊക്കെ ഒരു അറുതി വരുത്താന്‍ നമ്മളെ കൊണ്ട് എന്താ ചെയ്യാന്‍ കഴിയും എന്നാണ് ദിവ്യ ചോദിക്കുന്നത്

ദിവ്യ ഗോപിനാഥിന്റെ പോസ്റ്റ് ഇങ്ങനെ…

Related posts