വ​ർ​ക്ക​ലയിൽ സബ് കളക്ടർ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം മുൻ സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തൽ. ജില്ലാ സർവേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ സ്ഥലം സർക്കാർ പുറന്പോക്ക് തന്നെയാണെന്ന് കണ്ടെത്തിയത്.

വ​ര്‍​ക്ക​ല വി​ല്ലേ​ജി​ലെ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഭൂ​മി വി​ട്ടു​കൊ​ടു​ത്തു​കൊ​ണ്ട് ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​യി​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സ്ഥ​ല​മാ​യി​രു​ന്നു ഇ​ത്. നി​യ​മ​മ​നു​സ​രി​ച്ച് നോ​ട്ടീ​സ് ന​ല്‍​കി ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​യി​രു​ന്നു റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്‍. എ​ന്നാ​ൽ ഇ​തി​നെ​തി​രെ സ്ഥ​ല​മു​ട​മ ജെ.​ ലി​ജി ഹൈ​ക്കോട​തി​യെ സ​മീ​പിച്ചിരുന്നു.

പ​രാ​തി​ക്കാ​രി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ട്ട് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​റാ​യ സ​ബ് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത ത​ഹ​സി​ല്‍​ദാ​റു​ടെ ന​ട​പ​ടി റ​ദ്ദ് ചെ​യ്ത് സ​ബ് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

Related posts