ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ താരസുന്ദരിയാണ് ദിവ്യാ പിള്ള.
മലയാളത്തിന്റെ യുവ നായകന് ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ദിവ്യാ പിള്ള അഭിനയ രംഗത്തെത്തിയത്.
പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനും താരത്തിനായി.
പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ച നടി യുവതാരം ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു.
ടൊവിനോയുടെ ഭാര്യ വേഷത്തിലാണ് കളയില്‍ ദിവ്യാ പിള്ള എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് ദിവ്യാ പിള്ള.
പലപ്പോഴും തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ജീവിതത്തിലെ രസകരവും അതിലേറെ സന്തോഷവും നല്കിയ കാര്യങ്ങളിലെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിക്കുക്കുകയാണ് ദിവ്യ പിള്ള.
ഒരു കല്യാണച്ചടങ്ങിനിടെയായിരുന്നു തന്റെ പെണ്ണുകാണല്‍ നടന്നതെന്ന് ആലങ്കാരികമായി ദിവ്യ പറയുന്നു. ആ സംഭവത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
കാവ്യാ മാധവന്റെ ചേട്ടന് മിഥുന് കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് റിങ്കുവിനെയാണ്.
ആ കല്യാണത്തിന്റെ സത്കാരച്ചടങ്ങില്‍ വച്ച് എന്നെ കണ്ട വിനീതേട്ടന് (വിനീത്കുമാര്‍) ആദ്യമായി സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് ദിവ്യ പിള്ള പറയുന്നത്.
ടാ സിനിമ ഒരു രസമാണ് എന്നുപറഞ്ഞുകൊണ്ട് തനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നത് റിങ്കുവാണ്. വേഷം വലുതാണോ ചെറുതാണോ എന്നൊന്നും താന്‍ നോക്കാറില്ലെന്നും താരം പറയുന്നു.
അച്ഛനോടും അമ്മയോടുമാണ് താന്‍ കളയിലെ ലവ് മേക്കിംഗ് സീനുകളെപ്പറ്റി ആദ്യം പറഞ്ഞത്. അഭിനയത്തോട് ഇഷ്ടമുള്ളതുകൊണ്ട് അച്ഛന് അത് മനസിലാകും. പക്ഷേ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ലെന്നും ദിവ്യ പറഞ്ഞു.
വീക്കെന്‍ഡില്‍ കാത്തിരുന്ന് സിനിമകള്‍ കണ്ടിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയായ എന്നെത്തേടി സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുമെന്നോ എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്നോ എന്നൊന്നും താന്‍ കരുതിയിരുന്നില്ലെന്നും ദിവ്യാ പിള്ള കൂട്ടിച്ചേര്‍ക്കുന്നു.