ന്യൂഡല്‍ഹി: ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന.’അതെന്താ പക്ഷിക്കാഷ്ഠമോ’ എന്നായിരുന്നു ദിവ്യാ സ്പന്ദനയുടെ ട്വീറ്റ്. ദിവ്യയുടെ പരാമര്‍ശം വിവാദമായതോടെ ഇതിനെതിരേ എതിര്‍പ്പുകളുമായി ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തു വന്നു
കോണ്‍ഗ്രസിന്റെ മൂല്യം തകരുന്നതാണ് കാണുന്നത് എന്നാണ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ച് ബിജെപി പ്രതികരിച്ചത്. ദിവ്യ ഉപയോഗിച്ച ഭാഷ കടന്നകൈയ്യായി പോയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ അഭിപ്രായങ്ങള്‍ തന്റേത് മാത്രമാണെന്നും ദിവ്യ പ്രതികരിച്ചു. താന്‍ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ പേരില്‍ ദിവ്യ വിമര്‍ശനം നേരിടേണ്ടി വരുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്ത ദിവ്യയുടെ നടപടിയെ പാര്‍ട്ടിയും ദിവ്യയും തമ്മിലുള്ള അസ്വാരസ്യമായി രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു. എന്തായാലും ദിവ്യയുടെ അപക്വമായ പ്രസ്താവനയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.
Is that bird dropping? pic.twitter.com/63xPuvfvW3
— Divya Spandana/Ramya (@divyaspandana) November 1, 2018