നിലപാടിലുറച്ച്, ആ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി, രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ മുന്‍ എംപിയും നടിയും പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ വിഭാഗം മേധാവിയുമായി ദിവ്യ സ്പന്ദന.
പ്രധാനമന്ത്രിയുടെ നെറ്റിയില്‍ കള്ളന് എന്നെഴുതിയതിന്റെ പേരില്‍ തന്റെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി ദിവ്യ സ്പന്ദന എത്തിയിരിക്കുന്നത്.
ആരും രാജ്യദ്രോഹകുറ്റം ചുമത്തി പേടിപ്പിക്കാന്‍ നോക്കേണ്ട. നരേന്ദ്രമോദി കള്ളന് തന്നെയാണ്. ഇനിയും ഞാന്‍ അത് പറയും. ‘തുറന്നടിച്ചുള്ള വാക്കുകള്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപിയും നടിയും പാര്‍ട്ടി സോഷ്യല്‍ മീഡിയ ലീഡറുമായ ദിവ്യ സ്പന്ദനയുടേതാണ്.
#PMChorHai, എന്ന് ഹാഷ് ടാഗ് ഇട്ടായിരുന്നു എഫ്.ഐ.ആര് ഫയല്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ ദിവ്യ സ്പന്ദന തിരിച്ചടിച്ചത്. ‘എനിക്ക് പിന്തുണ തന്ന എല്ലാവര്ക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദി. എന്താണ് ഇപ്പോള്‍ ഞാന്‍ പറയേണ്ടത്.
അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ഇടാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറിനില്‍ക്കണം. പലരും ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്.ഐ.ആര് ഫയല്‍ ചെയ്തവരോട്, ഒരു കാര്യം മോദി കള്ളന് തന്നെയാണ്”-എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ മറുപടി. മോദി വിരുദ്ധരുടെ മുഴുവന്‍ സപ്പോര്‍ട്ടും ദിവ്യയ്ക്കുണ്ട്.
Thank you guys for extending your support and for those who didn’t like the tweet, well, what can I say? Will keep it ‘classy’ next time 😊
India should do away with the sedition law, it’s archaic and misused.
To the folks who filed the FIR- #PMChorHai 🤭😀— Divya Spandana/Ramya (@divyaspandana) September 26, 2018