പ്രണയവർണങ്ങൾ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിലെല്ലാം ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത് ഞാനും മഞ്ജു വാര്യരുമായി എങ്ങനെയാണെന്ന ചോദ്യം സ്ഥിരമായി വരാറുണ്ടായിരുന്നു.
പലയിടത്തും ഞാന്‍ തന്നെ മഞ്ജുചേച്ചിയെക്കുറിച്ച് പറയും. എന്റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ സമയത്ത് ഗള്‍ഫിലേക്കൊരു പ്രോഗ്രാമിന് പോയിരുന്നു.
അതിന് മുന്‍പ് താരസംഗമം എന്ന പരിപാടിയില്‍ വച്ച് ഞാനും മഞ്ജു ചേച്ചിയും പരിചയപ്പെട്ടിരുന്നു.
അന്നേരം തന്നെ വളരെ ഫ്രണ്ട്ലിയായി. പിന്നെ ഒരു മാസത്തോളം നീണ്ട ഗള്‍ഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും മഞ്ജുചേച്ചിയും ഞാനും സുഹൃത്തുക്കളായി.
അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രണയവര്ണങ്ങളില് ഒന്നിച്ച് അഭിനയിക്കുന്നത്. കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നുമല്ല പ്രണയവര്‍ണങ്ങളുടെ ഷൂട്ടിംഗ് നടന്നത്.
അന്ന് അവിടെ കോളേജില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. പിന്നെ ആ സിനിമയിലൂടെയാണ് താന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് തുടങ്ങിയത്.
-ദിവ്യ ഉണ്ണി