മലയാളികളുടെ ഇഷ്ടനടിയാണ് ദിവ്യ ഉണ്ണി. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയാവുന്നത്.
ആ സമയത്തെ അനുഭവം തുറന്നുപറയുകയാണ് നടിയിപ്പോള്‍. ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ…ആ സമയത്ത് ഞാന്‍ പത്താം ക്ലാസിലായിരുന്നു.
യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയത്തുതന്നെയായിരുന്നു ഷൂട്ടിംഗും നടന്നിരുന്നത്. അമ്മ ടീച്ചര്‍ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു.
രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റില്‍ എത്തുന്നത്. അന്ന് സിനിമയുടെയും അഭിനയത്തിന്റെയും ഡെ്പത് അറിഞ്ഞിട്ടൊന്നും ആയിരുന്നില്ല അഭിനയിച്ചത്.
കൂടെ അഭിനയിച്ചിരുന്നവര്‍ അത്രയും വലിയ ലെജന്‍ഡ്സ് ആയിരുന്നു. അവരു തരുന്ന ആക്ഷന്‍ റിയാക്ഷന് ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. അത് വലിയൊരു പാഠം തന്നെയായിരുന്നു.