ഒരുപാട് മാറാന്‍ എന്നെ ഞാന്‍ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം. ഡ്രസിംഗ് സ്റ്റൈലില്‍ പോലും ഞാന്‍ മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യന്‍ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം. അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ് ചെയ്യാറുണ്ട്.
ഡാന്‍സുമായി ബന്ധപ്പെട്ടു നില്ക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷന് ഉണ്ടാകും. ഡാന്‍സ് സ്കൂളില്‍ ചുരിദാറേ പാടുള്ളൂ എന്ന നിയമം ഞാനായിട്ട് കൊണ്ടുവന്നതാണ്.
അപ്പോള്‍ ഞാന്‍ തന്നെ നിയമം തെറ്റിച്ചാലോ. അവിടെ അമ്പലങ്ങളുണ്ട്. ഞാന്‍ മിക്കപ്പോഴും അമ്പല പരിസരങ്ങളിലെവിടെയെങ്കിലും ഉണ്ടാകും. -ദിവ്യ ഉണ്ണി