പ്രശസ്ത മലയാള നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. ഞായറാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.
ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം ദിവ്യാ ഉണ്ണി വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് താമസം മാറ്റിയ മണികണ്ഠന് നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ലളിതമായ രീതിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്.
ആദ്യ ഭര്‍ത്താവ് ഡോ സുധീറുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ദിവ്യ ഉണ്ണി വെളിപ്പെടുത്തിയിട്ടില്ല. ദിവ്യയുടെ ഇരുപത്തിയൊന്നാം വയസിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹമോചനത്തിനുശേഷം വീണ്ടും നൃത്തവേദിയിലും ചാനല്‍ പരിപാടികളിലും സജീവമാകുകയാണ് ദിവ്യ ഉണ്ണി ചെയ്തത്. സ്വന്തമായി ഫേസ്ബുക്ക് പേജും തുടങ്ങി. നൃത്തത്തെ പ്രമോട്ട് ചെയ്യാനാണ് ഇതെന്നാണ് പിന്നീട് അവര്‍ ഇതെക്കുറിച്ച് പറഞ്ഞത്.
നൃത്താധ്യാപികയാണ് ദിവ്യ ഉണ്ണി. അമേരിക്കയില്‍ മൂന്ന് ശാഖകളിലായി നൃത്തവിദ്യാലയം നടത്തിയിരുന്നു. ഇതിനൊപ്പം ഇപ്പോള്‍ എറണാകുളം സെന്റ് തെരേസയില്‍ ഭരതനാട്യത്തിന്റെ പോസ്റ്റ് ഗ്രാജ്വേഷന് ചെയ്തുകൊണ്ടിരിയ്ക്കുന്നുമുണ്ട്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക് വരുന്നതിനോട് ദിവ്യയ്ക്ക് എതിരഭിപ്രായമില്ല. പക്ഷെ നൃത്തത്തിനും മക്കള്‍ക്കും തന്നെയാണ് പ്രാധാന്യം. അതുകഴിഞ്ഞിട്ടുള്ള സ്ഥാനം മാത്രമേ സിനിമാഭിനയത്തിനുള്ളൂ എന്നാണ് ദിവ്യ പറഞ്ഞിട്ടുള്ളത്.