മഞ്ജു വാര്യരുമായി ഒരു മത്സരവുമുണ്ടായിരുന്നില്ല. പുറത്തുനിന്ന് കാണുമ്പോൾ തോന്നുന്ന അത്തരം മൈൻഡ് സെറ്റ് ആണോ കലാകാരൻമാർക്ക് എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.
ഞാനൊക്കെ ചെയ്ത് കൊണ്ടിരുന്ന സമയത്ത് ക്യാപ്റ്റൻ സംവിധായകൻ ആണ്. അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസിൽ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്.
നമ്മൾ അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തിൽ അവരെന്താണോ മനസിൽ കാണുന്നത് അത് നമ്മൾ കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നു.
ഗിവ് ആൻഡ് ടേക്ക് ആണ് സിനിമയിൽ എപ്പോഴും ഞാൻ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം ലഭിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുള്ളതായൊന്നും തോന്നിയിട്ടില്ല.
ഒരാളുടെ വർക്ക് കാണുമ്പോൾ ഇത് മനോഹരമാണ് ഇതിലും മേലെ എനിക്ക് ചെയ്യണമെന്ന് എല്ലാ ആർട്ടിസ്റ്റിനും തോന്നുമായിരിക്കും.
പക്ഷെ അതല്ലാതെ ഒരു മത്സരമോ അസൂയയോ ആർട്ടിസ്റ്റുകളുടെ മനസിൽ വരില്ലെന്നാണ് തോന്നുന്നത്. കാരണം എന്റെ അനുഭവം വച്ച് അങ്ങനെ വിചാരിച്ചാൽ മനസ് മലിനമാവും. കല തിളങ്ങാതാവും. സ്വന്തം വർക്കിനോട് പാഷനേറ്റ് ആയവർ അങ്ങനെ ചെയ്യില്ല.-ദിവ്യ ഉണ്ണി