സോഷ്യല്‍മീഡിയയിലെ ലൈംഗിക ആക്രമണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി ദിവ്യങ്ക തൃപ്തി. ഭര്‍ത്താവ് വിവേക് ദഹിയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ദിവ്യങ്ക പങ്കുവച്ചിരുന്നു. ഇതിലെ ദിവ്യയുടെ വസ്ത്രത്തെ ചൊല്ലിയാണ് ചില സദാചാരവാദികള്‍ രംഗത്തെത്തിയത്. ടിവി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ദിവ്യ.
മോശമായ രീതിയില്‍ വസ്ത്രം ധരിക്കുന്ന ദിവ്യങ്ക തന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നാണ് ചിലരുടെ കണ്ടെത്തല്‍. എന്നാല്‍ ഈ കണ്ടെത്തല്‍ നടത്തിയ സദാചാരവാദികള്‍ക്ക് അതേ രീതിയില്‍ മറുപടി കൊടുത്താണ് താരം രംഗത്തെത്തിയത്. എന്റെ മാറിടത്തില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളു. സ്ത്രീകളുടെ വ്യത്യസ്തതയാണ് അവളുടെ മാറിടം. അതില്‍ ലജ്ജിക്കേണ്ടതൊന്നുമില്ല. ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷപ്പെടാനാണ് എല്ലാവരും വസ്ത്രം ധരിക്കുന്നത്.
കാമഭ്രാന്തന്മാരുടെ കണ്ണില്‍ നിന്നും ശരീരത്തെ മറയ്ക്കാനല്ല’ എന്നാണ് ദിവ്യങ്ക മറുപടി നല്‍കിയത്. ഒരാളുടെ കര്‍മ്മവും അയാളുടെ വ്യക്തിത്വവും ആയിരിക്കണം സമൂഹത്തില്‍ വിലയിരുത്തപ്പെടേണ്ടത്. അല്ലാതെ അയാളുടെ വസ്ത്രവും അവയവങ്ങളുമല്ലെന്നും ദിവ്യങ്ക പറഞ്ഞു. എന്തായാലും ദിവ്യാങ്കയുടെ മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്.