തമിഴ് ചിത്രം രായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ രണ്ട് മണിക്കൂർ ലേറ്റായി. സെറ്റിലെ കാര്യങ്ങൾ നോക്കുന്നവരുടെ കമ്യൂണിക്കേഷൻ പ്രോബ്ലം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ആദ്യ ദിവസമാണ് ഞാൻ രണ്ട് മണിക്കൂർ ലേറ്റായത്. കോസ്റ്റ്യൂം ട്രയൽ ചെയ്തിട്ട് ഷൂട്ട് തുടങ്ങാം എന്ന രീതിയിലാണ് എന്നോട് സംസാരിച്ചത് എന്ന് ദിവ്യ പിള്ള.
അഞ്ച് ദിവസമാണ് എനിക്ക് ഷൂട്ട് പറഞ്ഞിരുന്നത്. അഞ്ച് ദിവസമേയുള്ളു… ദിവ്യ ചെയ്യുമോയെന്ന് ചോദിച്ചാണ് എന്നെ അവർ അപ്രോച്ച് ചെയ്തത്. പുള്ളി (ധനുഷ്) തന്നെയാണ് എന്നെ അപ്രോച്ച് ചെയ്തത്. അങ്ങനെ ഞാൻ ചെയ്യാമെന്ന് ഓക്കെ പറയുകയായിരുന്നു. യെസ് മാം… പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയാണ് ഞാൻ കണ്ടിട്ടുള്ളത്.
മീറ്റിംഗിന്റെ സമയത്തൊക്കെ അങ്ങനെയാണ് സംസാരിച്ചിരുന്നത്. എന്നാൽ ഞാൻ സെറ്റിൽ ലേറ്റായി വന്നപ്പോൾ… കണ്ടയുടൻ ‘യു ആർ ലേറ്റ്’ എന്ന് ദേഷ്യത്തോടെ പറയുന്ന ധനുഷിനെയാണ് കണ്ടത്. മാത്രമല്ല സെറ്റിലെ മറ്റ് എല്ലാ താരങ്ങളെയും പിടിച്ച് ധനുഷ് ഫയർ ചെയ്യുന്നുണ്ടായിരുന്നു. സന്ദീപ് കിഷനോട് വരെ ദേഷ്യപ്പെടുകയും തമിഴിൽ ചീത്ത പറയുകയും ചെയ്തു. അത് കണ്ടപ്പോൾ എനിക്ക് തോന്നി ഈശ്വരാ… അടുത്തത് എനിക്ക് ആയിരിക്കുമല്ലോയെന്ന്. ഞാൻ ലേറ്റായതിൽ ആൾക്ക് ദേഷ്യമുണ്ടായിരുന്നു. അത് മുഖത്തുനിന്ന് അറിയാമായിരുന്നു എന്ന് ദിവ്യ പിള്ള പറഞ്ഞു.