ദീപാവലി ആഘോക്ഷങ്ങൾ നാടെങ്ങും ഗംഭീരമാക്കിയ വീഡിയോകളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായതാണ്. ഇപ്പോഴിതാ ദീപാവലിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. ഗദർപൂരിലെ സ്വന്തം ഫാമില്‍ മാലിന്യ രഹിത ദീപാവലി ആഘോഷിച്ച ദന്ത ഡോക്ടർക്കെതിരേ കേസെടുത്ത് പോലീസ്.
മാലിന്യ രഹിത ദീപാവലി അല്ലേ അവർ ആഘോഷിച്ചുള്ളൂ. അത് നല്ലകാര്യമല്ലേ എന്തിനാ കേസ്എന്നൊക്കെ വാർത്ത പുറത്തായതോടെ പലരും അഭിപ്രായവുമായി രംഗത്തെത്തി. എന്നാൽ കാര്യത്തിന്റെ നിജ സ്ഥിതി അറിഞ്ഞതോടെ പിന്തുണച്ചവരെല്ലാം ആമ വലിയും പോലെ ഉൾ വലിഞ്ഞു.
കാരണമെന്താണെന്നല്ലേ, ഡോക്ടർ തന്റെ ഫാം ഹൗസിൽ വച്ച് മഹീന്ദ്ര ഥാർ കാറിന് മുകളില്‍ നിന്നും ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചു. ഇതാണ് തന്റെ മാലിന്യ രഹിത ദീപാവലി ആഘോഷമെന്ന് കുറിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
എന്നാല്‍, ഇത് തോക്ക് ഉപയോഗത്തിന്റെ ദുരുപയോഗമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരാതിപ്പെട്ടു. പിന്നാലെ ആയുധ നിയമത്തിലെ 27 (1), 30 വകുപ്പുകൾ പ്രകാരം ദന്തഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു.