ദീ​പാ​വ​ലി തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ വ​ൺ​വേ ജ​ൻ സാ​ധാ​ര​ൺ സ്പെ​ഷ​ലു​മാ​യി റെ​യി​ൽ​വേ


എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ജ​ൻ സാ​ധാ​ര​ൺ സ്പെ​ഷ​ൽ ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ. വ​ൺ​വേ അ​ൺ​റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ആ​ദ്യ വ​ണ്ടി എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് ധ​ൻ​ബാ​ദി​ലേ​യ്ക്ക് പ​ത്തി​ന് പു​റ​പ്പെ​ടും.

രാ​ത്രി 11.55 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന വ​ണ്ടി 12 – ന്‌ ​രാ​ത്രി 11 -ന് ​ധ​ൻ​ബാ​ദി​ൽ എ​ത്തും.ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, സേ​ലം, ജോ​ലാ​ർ​പ്പെ​ട്ട ജം​ഗ്ഷ​ൻ, കാ​ട്പാ​ടി ജം​ഗ്ഷ​ൻ, പെ​ര​മ്പൂ​ർ, ഗു​ഡൂ​ർ, വി​ജ​യ​വാ​ഡ, രാ​ജ​മു​ദ്രി, ദു​വ്വാ​ഡ, വി​ഴി​യ​ന​ഗ​രം, റാ​യ​ഗ​ഡ, സാ​മ്പ​ൽ​പു​ർ, റൂ​ർ​ക്കേ​ല എ​ന്നി​വ​യാ​ണ് സ്റ്റോ​പ്പു​ക​ൾ. ര​ണ്ട് ല​ഗേ​ജ് – ബ്രേ​ക്ക് വാ​ൻ കോ​ച്ചു​ക​ൾ കൂ​ടാ​തെ 22 ര​ണ്ടാം ക്ലാ​സ് ജ​ന​റ​ൽ സി​റ്റിം​ഗ് കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.

ഇ​ത് കൂ​ടാ​തെ ഒ​രു വീ​ക്കി​ലി സ്പെ​ഷ​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് താം​ബ​ര​ത്തേ​യ്ക്കും തി​രി​കെ​യും സ​ർ​വീ​സ് ന​ട​ത്തും.

നാ​ഗ​ർ​കോ​വി​ൽ നി​ന്ന് വൈ​കു​ന്നേ​രം 4.15 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി പി​റ്റേ​ദി​വ​സം രാ​വി​ലെ 4.10 ന് ​താം​ബ​ര​ത്ത് എ​ത്തും. നി​ല​വി​ൽ നാ​ളെ, 12, 19, 26 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സ്. ( എ​ല്ലാം ഞാ​യ​റാ​ഴ്ച​ക​ൾ).

വ​ള്ളി​യൂ​ർ, തി​രു​നെ​ൽ​വേ​ലി ജം​ഗ്ഷ​ൻ, കോ​വി​ൽ​പ്പ​ട്ടി, സാ​റ്റൂ​ർ, വി​രു​ദ​ന​ഗ​ർ, മ​ധു​ര ജം​ഗ്ഷ​ൻ, ദി​ണ്ടു​ഗ​ൽ ജം​ഗ്ഷ​ൻ, തി​രു​ച്ചി​റ​പ്പ​ള്ളി ജം​ഗ്ഷ​ൻ, വൃ​ദ്ധാ​ച​ലം, വി​ല്ലു​പു​രം, ചെ​ങ്ക​ൽ​പ്പെ​ട്ട് എ​ന്നി​വ​യാ​ണ് സ്റ്റോ​പ്പു​ക​ൾ.

തി​രി​കെ താം​ബ​രം – നാ​ഗ​ർ​കോ​വി​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ണ്ടിതാം​ബ​ര​ത്ത് നി​ന്ന് രാ​വി​ലെ 8.05 – ന് ​പു​റ​പ്പെ​ടും. അ​ന്ന് രാ​ത്രി 8.45 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും. ആ​റ്, 13, 20, 27 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സ്. ( എ​ല്ലാം തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ). മ​റ്റ് ചി​ല റൂ​ട്ടു​ക​ളി​ലും ഉ​ത്സ​വ​കാ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ​യ്ക്ക് പ​ദ്ധ​തി​യു​ണ്ട്.

 

Related posts

Leave a Comment