നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും ലണ്ടൻ ട്രിപ്പിൽ ചുവടുവച്ച ഡാൻസ് ആണ് ഇപ്പോൾ വൈറലാകുന്നത്.
സൂപ്പര് ഹിറ്റ് തമിഴ് ചിത്രം ജീൻസിലെ ഗാനത്തിനാണ് ഇരുവരും ഡാൻസ് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്.
ദിയ കൃഷ്ണ ഗർഭിണിയാണോ എന്നാണ് വീഡിയോ കണ്ട് പലരും ഉന്നയിച്ച സംശയം. മുഖത്തെ തിളക്കവും വയറും കണ്ടാൽ അറിയാം ദിയ ഗർഭിണി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇവരുടെ ആരാധകർ. എന്തായാലും ആരാധകരുടെ സംശയത്തിന് ദിയ ഇതുവരെ മറുപടി കൊടുത്തിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ ദിയയുടെയും അശ്വിന്റേയും ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.